തൃശൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശൂരില്‍ പ്രചരണം ആരംഭിച്ച് സുരേഷ് ഗോപി.തൃശ്ശൂരിലെ ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. സ്വന്തം ഇഷ്ടപ്രകാരം ആണ് പോസ്റ്ററുകള്‍ പതിപ്പിച്ചുഎന്നാണ് ബിജെപി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, ഇത് പാര്ട്ടിയെക്കാളും ഒരുമുഴം മുന്നേ എറിഞ്ഞതാണെന്ന കണക്കുകൂട്ടലിലാണ് എതിര് പാര്‍ട്ടികള്‍. ചതിക്കില്ല എന്നത് ഉറപ്പാണ് വോട്ട് ഫോര്‍ ബിജെപി എന്നാണ് പോസ്റ്ററിലെ വാചകം.
സുരേഷ് ഗോപി പല രീതിയിലുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നുവെന്നും പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചു. അദ്ദേഹം നല്ലൊരു വ്യക്തിയാണെന്ന് മനസിലാക്കിയതുകൊണ്ടാണ് അദ്ദേഹത്തിന് പിന്തുണയായി പരസ്യം പതിപ്പിച്ചത്. നല്ല ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിക്കും. നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് എന്നും പ്രദേശിക നേതാക്കള്‍ അറിയിച്ചു.


