ജമ്മു : ജമ്മുവിലെ ഇന്ത്യ-പാക് അതിർത്തിയിൽ പ്രകോപനമില്ലാതെ നടന്ന വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്. ഈ വിഷയത്തിലുള്ള പ്രതിഷേധം പാകിസ്ഥാൻ റേഞ്ചേഴ്സിനോട് അതിർത്തി സുരക്ഷാ സേന അറിയിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ജമ്മുവിലെ അർണിയ സെക്ടറിലെ വിക്രം ബോർഡർ ഔട്ട്പോസ്റ്റിലാണ് വെടിവയ്പുണ്ടായത്.
ഖന്നൂർ, ഇഖ്ബാൽ എന്നിവിടങ്ങളിൽ നിൽക്കുന്ന രണ്ട് ബിഎസ്എഫ് ജവാൻമാരെ ലക്ഷ്യമിട്ടാണ് വെടിവെപ്പുണ്ടായത്. വെടിവയ്പ്പ് നടക്കുമ്പോൾ ബിഎസ്എഫ് സൈനികർ അതിർത്തിയിലെ ഔട്ട്പോസ്റ്റിനു സമീപം ചില വൈദ്യുതീകരണ ജോലികളുടെ തിരക്കിലായിരുന്നു.

