ഡല്‍ഹി: ഓപ്പറേഷന് അജയിന്റെ ഭാഗമായി ഇസ്രയേലില്‍നിന്നുള്ള ആദ്യവിമാനം ഡല്‍ഹിയിലെത്തി. രാവിലെ ആറരയോടെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാന താവളത്തിലെത്തിയ വിമാനത്തില്‍ 10 മലയാളികളടക്കം 212 പേര് ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ യാത്രക്കാരെ സ്വീകരിച്ചു. വിമാനത്താവളത്തില്‍ ഹെല്പ് ഡെസ്ക് സജ്ജമാണ്. കേരളഹൗസിലും കണ്ട്രോള് റൂം തുറന്നു. ഇസ്രയേലിൽനിന്ന് കേരളത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ്സൈറ്റിൽ പേരുകൾ റജിസ്റ്റർ ചെയ്യാം.

