ഹൈദരാബാദ്: ബിരിയാണിക്കൊപ്പം കൂടുതല്‍ തൈര് ചോദിച്ചതിനെ ത്തുടര്‍ന്നുണ്ടായ തര്‍ക്കo യുവാവിന് ദാരുണാന്ത്യം. മുഹമ്മദ് ലിയാഖത്ത് (32) എന്നയാളാണ് കൊല്ലപ്പെട്ടത്. റെസ്റ്റോറന്റ് മാനേജര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ജീവനക്കാരാണ് ആക്രമണം നടത്തിയത്.
എന്നാല്‍, ജീവനക്കാര്‍ തൈര് നല്കാന് തയാറായില്ല. ഇവരുമായി മുഹമ്മദും കൂട്ടരും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് എത്തിയ പോലീസ് മുഹമ്മദിനെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍വച്ച് മുഹമ്മദിന് ശ്വാസംമുട്ടുണ്ടാകുകയും ആശുപത്രി യിലേക്കു പോകുംവഴി മരണപ്പെടുകയും ചെയ്തു.


