പത്തനംതിട്ട: ശബരിമലയില്‍ ചുമതലയുളള ഉദ്യോഗസ്ഥരുടെ പുതിയ പട്ടികയായി. നിലയ്ക്കലെ സുരക്ഷാ ചുമതല യതീഷ് ചന്ദ്രക്ക് പകരം എസ്. മഞ്ജുനാഥിന് നല്കി. സന്നിധാനത്ത് പ്രതീഷ് കുമാറിന് പകരം കറുപ്പസാമി ഐപിഎസിനാണ് ചുമതല. പമ്പയില്‍ ഹരിശങ്കറിന് പകരം കാളിരാജ് മഹേഷ്കുമാറിന് ചുമതല നല്കി. . ഈ മാസം മുപ്പത് മുതലാണ് പുന: ക്രമീകരണം. 
സന്നിധാനം മുതല്‍ മരക്കൂട്ടം വരെ സുരക്ഷ ചുമതല ഐജി ദിനേന്ദ്രക കശ്യപിനായിരിക്കും. ഐജി വിജയ് സാക്കറെയ്ക്ക് പകരമാണിത്. പമ്പ നിലയ്ക്കല്‍ മേഖലയിലെ ചുമതല ഐജി അശോക് യാദവിനാണ്. ഐജി മനോജ് എബ്രഹാമിന് പകരമാണിത്.
സുപ്രീംകോടതി വിധി വന്ന ശേഷം സംസ്ഥാനത്തെ വിവിധ ഐപിഎസ് ഉദ്യോഗസ്ഥരെ ശബരിമല മുതല്‍ എരുമേലി വരെയുള്ള പ്രദേശങ്ങളുടെ സുരക്ഷാ ചുമതല നല്കി ഇവിടെ നിയമിച്ചിരുന്നു. നിലവില്‍ മറ്റു പദവികളില്‍ ഇരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥരെ താല്കാലിക ചുമതല നല്‍കിയാണ് ശബരിമല ഡ്യൂട്ടിക്കായി വിന്യസിക്കുന്നത്..


