തിരുവനന്തപുരം: ഉഴമലക്കലില്‍ ലോറി ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുളപ്പട സ്വദേശി ഷീലയാണ് മരിച്ചത്. ബസ് കാത്തു നിന്ന വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. വൈദ്യ വിനോദ്, വൈഗ വിനോദ്, ദിയ ലക്ഷ്മി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഴമലയ്ക്കല്‍ എലിയാവൂരില്‍ രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം. നെടുമങ്ങാട് നിന്ന് ആര്യനാടേക്ക് വന്ന ലോറിയാണ് നിയന്ത്രണം വിട്ട് ബസ്റ്റോപ്പില്‍ ഇടിച്ചുകയറിയത്. ലോറിയിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ക്ലീനറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് സംശയം.


