മലപ്പുറം: എടക്കരയില്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയശേഷം മരുമകന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയില്‍ പ്രഭാകരനെയാണ് കൊലപ്പെടുത്തിയത്. പ്രതിയായ വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിയാണു കീഴടങ്ങിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുറച്ചു ദിവസങ്ങളായി മനോജിന്റെ ഭാര്യയും മക്കളും പിതാവിന്റെ കൂടെയാണ്. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ വരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് ഉച്ചയോടെ മരുത മദ്ദളപ്പാറയിലെ പ്രഭാകരന്റെ വീട്ടില്‍ വച്ചാണ് സംഭവം.
ഭാര്യാപിതാവിനെ കൊലപ്പെടുത്തിയശേഷം മരുമകന് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

