കണ്ണൂർ : ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിനെത്തവെ അറസ്റ്റ് ചെയ്യപ്പെട്ട കെ സുരേന്ദ്രന് ജാമ്യം. കണ്ണൂർ എസ് പി ഓഫീസ് മാർച്ചിനിടെ പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. കോടതിയിൽ ഹാജരാക്കാനായി കഴിഞ്ഞ ദിവസമാണ് സുരേന്ദ്രനെ കോഴിക്കോട്ട് എത്തിച്ചത്.അതേ സമയം പൊലീസ് തനിക്കെതിരെ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും,തന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് കള്ളക്കേസുകളാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

