കോഴിക്കോട്: റഡാറിലെ സാങ്കേതിക തകരാര്‍ മൂലം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. മസ്ക്കറ്റിലേക്ക് പുറപ്പെട്ട ഒമാന്‍ എയര്‍വേസ് വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണ്.
162 യാത്രക്കാരുമായി 9.16ന് ആണ് വിമാനം കോഴിക്കോട് നിന്ന് പുറപ്പെട്ടത്. സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളില്‍ ഒരു മണിക്കൂര്‍ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.
11. 57 ന് വിമാനം സുരക്ഷിതമായി നിലത്ത് ഇറക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കൊണ്ടുപോകുന്നതിനുളള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ ആറ് മണിക്കൂറിനു ശേഷമേ വിമാനം പുറപ്പെടൂ എന്നും വിവരമുണ്ട്.