തിരുവനന്തപുരം: യുവതികളുടെ പ്രവേശനം ചില ദിവസങ്ങളിലേക്ക് നിജപ്പെടുത്തുന്നത് ബോര്‍ഡ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സാവകാശ ഹര്‍ജിയില്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന്
എ. പത്മകുമാര്‍. ഹൈക്കോടതിയെ യുവതികള്‍ സമീപിച്ച കാര്യത്തില്‍ ബോര്‍ഡ് ചര്‍ച്ച ചെയ്യും. സുപ്രീംകോടതി പറയുന്നത് നടപ്പാക്കും. 
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതീ പ്രവേശനത്തില്‍ എന്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചിരുന്നു. സ്ത്രീകളുടെ ദര്‍ശനത്തിന് എന്തെങ്കിലും പ്രത്യേക സൗകര്യം ഒരുക്കിയോയെന്നും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു.
ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള നാലു യുവതികളുടെ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെ സ്ത്രീകള്‍ക്ക് ദര്‍ശനത്തിനായി രണ്ട് ദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ അറിയിച്ചിരുന്നു.

