പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഗുരുതര വീഴ്ച. പ്രഭാത സവാരിക്കായി ഔദ്യോഗിക വസതിയില്‍നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തിനുനേരെ ബൈക്ക് പാഞ്ഞെത്തി. ഫുട്പാത്തിലേക്ക് ചാടിക്കയറിയ അദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് അദ്ദേഹത്തിന്റെ വസതിക്ക് സമീപത്തേക്കെത്തിയ രണ്ട് ബൈക്കുകളില്‍ ഒന്നാണ് അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുംവിധം സമീപത്തേക്ക് എത്തിയത്. രണ്ട് ബൈക്കുകളില്‍ എത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് രോഷാകുലനായ അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വസതിയിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി.


