കൊല്ലം: കൊട്ടാരക്കരയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. മൈലം പള്ളിക്കല്‍ സ്വദേശികളായ ചിഞ്ചുവിന്റെയും ഷൈനിന്റെയും എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പാല് കുടിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടാകുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അടുത്ത കാലത്തായി കുഞ്ഞിന് ശസ്ത്രക്രീയ നടത്തിയിരുന്നു.


