മലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രിയിയിലേക്ക് രാഹുല്‍ ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ചു. സ്ഥലസൗകര്യം ഇല്ലെന്ന കാരണം പറഞ്ഞാണ് മെഡിക്കല്‍ ഓഫീസര്‍ ഉപകരണങ്ങള്‍ തിരിച്ചയച്ചത്. എന്നാല്‍ ഇക്കാര്യം അറിഞ്ഞ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി അയച്ച സാധനങ്ങള്‍ തിരിച്ചു ആവശ്യപ്പെട്ടു.
മെഡിക്കല്‍ ഓഫീസര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞു. എച്ച് എം സി ചെയര്മാന് കൂടിയായ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്.
സ്ഥലപരിമിതിയുണ്ടെന്ന് പറഞ്ഞ് ഉപകരണങ്ങള്‍ തിരിച്ചയച്ചത് തെറ്റാണെന്നാണ് എച്ച് എം സി യോഗത്തില്‍ എടുത്ത തീരുമാനം. ഒരു ലോറിയില്‍ കൊണ്ടുവന്ന സാധനങ്ങള്‍ ആണ് തിരിച്ചയച്ചത്. ഇത് ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.


