സ്വര്‍ണവില റെക്കോര്‍ഡിലേക്ക് അടുക്കുന്നു. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച്, 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,130 രൂപയായി. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് വില 160 രൂപ വര്‍ധിച്ച് 41,040 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 4,240 രൂപയായി.
2020 ഓഗസ്റ്റ് 5 ന് സ്വര്‍ണ വില ഗ്രാമിന് 5100 രൂപയായിരുന്നു. അതിനു ശേഷമുളള ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 7, 8, 9 തിയതികളിലാണ് റിക്കാര്‍ഡ് വിലയുണ്ടായിരുന്നത്. 5250 രൂപ. സ്വര്‍ണ വില ഇനിയും ഉയരുമെന്ന സൂചനകളാണ് വരുന്നത്.


