ഇടുക്കി കട്ടപ്പനയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞു. 16 പേര്‍ക്ക് പരുക്ക്, രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍ പെട്ടത്. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട വാന്‍ വീടിനു മുകളിലേക്കു മറിയുകയായിരുന്നു.
തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി വാനാണ് ഇന്ന് പുലര്‍ച്ചെ 3.45ന് അപകടത്തില്‍പ്പെട്ടത്. വളവിലുണ്ടായിരുന്ന കാപ്പാട്ട് ഷഫീഖിന്റെ വീടിന്റെ കാര്‍ പോര്‍ച്ചിനു മുകളിലാണ് വാന്‍ പതിച്ചത്.
വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് അപകട വിവരം അറിയുന്നത്. ഉടന്‍ പൊലിസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.


