ബ്രിട്ടീഷ് മാഗസിനായ എമ്പയറിന്റെ ഏറ്റവും മികച്ച 50 അഭിനേതാക്കളുടെ പട്ടികയിലെ ഏക ഇന്ത്യക്കാരനായി ഷാരൂഖ് ഖാന്. ഡെന്‍സല്‍ വാഷിംഗ്ടണ്‍, ടോം ഹാങ്ക്സ്, അന്റോണി മാര്‍ലോണ്‍ ബ്രാന്‍ഡോ, മെറില്‍ സ്ട്രീപ്, ജാക്ക് നിക്കോള്‍സണ്‍ എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖ താരങ്ങള്‍.
ഷാരൂഖ് ഖാന് കോടിക്കണക്കിനു ആരാധകരാണുള്ളതെന്നും അദ്ദേഹത്തിന്റെ ചുരുക്കം ചില ചിത്രങ്ങള്‍ മാത്രമാണ് ബോക്സ്ഓഫീസില്‍ പരാജയപ്പെട്ടതെന്നും എമ്പയറിന്റെ പ്രൊഫൈലില്‍ പറയുന്നു. അഭിനയത്തില്‍ ഏറെ പ്രഗത്ഭനായ ഷാരുഖിന് ചെയ്യാന്‍ കഴിയാത്ത കഥാപാത്രങ്ങള്‍ കുറവാണെന്നും പ്രൊഫൈലില്‍ പറയുന്നുണ്ട്.
സഞ്ജയ് ലീലാ ബന്‍സാലിയുടെ ദേവ്ദാസ്, കരണ്‍ ജോഹറിന്റെ മൈ നെയിം ഈസ് ഖാന്, കുച്ച് കുച്ച് ഹോത്താ ഹേ, അശുതോഷ് ഗോവരികറിന്റെ സ്വദേശ് എന്നീ ചിത്രങ്ങളിലെ ഷാരുഖിന്റെ പ്രകടനവും എമ്പയര്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന് ആണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന ഷാരൂഖ് ഖാന് ചിത്രം. ദീപിക പദുകോണ്‍, ജോണ്‍ അബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അശുതോഷ് റാണാ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി 25 നാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.


