പാലായിൽ നിയന്ത്രണം വിട്ട ഓട്ടോ ബസിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പാലാ മാർക്കറ്റിന് അടുത്തുള്ള അഡാർട്ട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. ടൗൺ സ്റ്റാൻഡിലെ KL. 35 K 0650 നമ്പറിലുള്ള പാലാക്കാരൻ എന്ന ഓട്ടോ യാണ് അപകടത്തിൽ പെട്ടത് .
പാലാ ഭാഗത്തേക്ക് പോയ ദേവമാതാ എന്ന സ്വകാര്യ ബസ്സ് ആളെ കയറ്റാനായി നിർത്തിയപ്പോൾ നിയന്ത്രണം വിട്ടു വന്ന ഓട്ടോ ബസിന്റെ പിറകു വശത്ത് ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സോണി കുരുവിള എന്ന ഓട്ടോ ഡ്രൈവറെ വളരെ ശ്രമകരമായാണ് നാട്ടുകാർ പുറത്തെടുത്തത്.പാലാ ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.കാലിന് ഒടിവുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ പറഞ്ഞത്.കൂടാതെ നെഞ്ചിനും പരിക്കുണ്ട്.


