ഇത്തവണ തരൂരിന്റെ പരാതി ഫലം കണ്ടു. വോട്ട് നല്കാന് ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ നേര്‍ക്ക് 1 എന്നെഴുതണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സമിതി തിരുത്തി. ടിക് മാര്‍ക്ക് ചെയ്താല്‍ മതിയെന്ന് സമിതി ചെയര്മാന് മധുസൂദന്‍ മിസ്ട്രി വ്യക്തമാക്കി. ഒന്ന് (1) എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് തരൂര്‍ പരാതി നല്‍കിയിരുന്നു. ടിക്ക് മാര്‍ക്ക് ഇടുന്നതാണ് അഭികാമ്യം. വോട്ട് നല്കാന് ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ നേര്‍ക്ക് 1 എന്നെഴുതണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി നിര്‍ദ്ദേശം നല്‍കിയിരുന്നത്.
ഗുണന ചിഹ്നമോ, ശരി മാര്‍ക്കോ ഇട്ടാല്‍ വോട്ട് അസാധുവാകും. ബാലറ്റ് പേപ്പറില്‍ ആദ്യം പേരുള്ള ഖര്‍ഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂര്‍ കുറ്റപ്പെടുത്തി.ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം തിരുത്തിയത്. നേരത്തേ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ളവരുടെ മേല്‍വിലാസം ലഭ്യമല്ലെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. എഐസിസികളിലും പിസിസികളിലുമായി 67 ബൂത്തുകള്‍ തയ്യാറാക്കി. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്ത്. എഐസിസിസി പിസിസി അംഗങ്ങളായ ഒന്പതിനായിരത്തി മുന്നൂറ്റി എട്ട് വോട്ടര്‍മാര്‍. രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ്. ബാലറ്റ് പെട്ടികള്‍ വിമാനമാര്‍ഗം ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.


