ഡല്‍ഹി സീമാപുരിയില്‍ ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി നാല് മരണം. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് ഡിവൈറിനരികെ ഉറങ്ങിക്കിടന്നവരാണ് മരിച്ചത്. ഇവര്‍ക്കിടയിലേക്ക് അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചു കയറുകയായിരുന്നു.
ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ് ഡിപ്പോയ്ക്ക് സമീപമാണ് അപകടം നടന്നത്. കരിം (52), ഛോട്ടേ ഖാന് (25), ഷാ ആലം (38), രാഹു (45) എന്നിവരാണ് മരിച്ചത്. 16കാരനായ മനീഷ്, പ്രദീപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
സംഭവത്തിന് ശേഷം ഡ്രൈവര്‍ ട്രക്കുമായി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.


