മണ്ഡല തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കുന്നതിനായി പാസ്സ് സംവിധാനം ഏര്‍പ്പെടുത്തി. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു.
സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുളള തീര്‍ത്ഥാടകര്‍ അവരവരുടെ പ്രദേശത്തെ പോലീസ് സ്റ്റേഷനിലാണ് പാര്‍ക്കിംഗ് പാസ്സിനായി അപേക്ഷിക്കേണ്ടത്. യാത്രചെയ്യുന്ന ദിവസം ഉള്‍പ്പെടെ വ്യക്തമാക്കിയുളള പാസ്സ് വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ്സില്‍ പതിക്കണം. പാസ്സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി കാത്തിരിക്കേണ്ടി വരുകയോ അവയെ മറ്റ് സ്ഥലങ്ങളിലേക്ക് വഴി തിരിച്ചുവിടുകയോ ചെയ്യും. പരിമിതമായ സൗകര്യം മാത്രമുളള നിലയ്ക്കലില്‍ പാര്‍ക്കിംഗ് ഉറപ്പാക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
രാഷ്ട്രദീപം ഫേസ്ബുക്ക് പേജ് ലൈക് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യൂ
https://www.facebook.com/rashtradeepam/

