മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ 12-ാമത് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. യോഗത്തില്‍ പ്രസിഡന്റ്യുആര് ബാബു അധ്യക്ഷനായി. സെക്രട്ടറി പ്രകാശ് ശ്രീധര്‍ റിപ്പോര്‍ട്ടും ട്രഷര്‍ എംഎസ് ബാലന് വരവ്, ചെലവ് കണക്കുകളും അവതരിപ്പിച്ചു.
എം എന്‍ രാധാകൃഷ്ണന്, എന്‍വി പീറ്റര്‍, കെ ബി ചന്ദ്രശേഖരന്, പിഎന്‍ സുരേന്ദ്രന്, പിടി ചന്ദ്രപ്പന്, ടിഎ ബേബി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് 17 അംഗ കമ്മിറ്റിയേക്കും ഭാരവാഹികളേയും തെരഞ്ഞെടുത്തു.
വിത്സണ് മാത്യു വരണാധികാരിയായി. ഭാരവാഹികള്‍: യുആര്‍ ബാബു (പ്രസിഡന്റ്), എം എന്‍ രാധാകൃഷ്ണന്, പി അര്ജ്ജുനന്, എന്‍വി പീറ്റര്‍ (വൈസ് പ്രസിഡന്റുമാര്‍), പ്രകാശ് ശ്രീധര്‍ (ജനറല്‍ സെക്രട്ടറി), കെ ആര് സുകുമാരന്‍, അഡ്വ. ബി അനില്‍, ഡി പ്രേംനാഥ് (ജോയിന്റ് സെക്രട്ടറിമാര്‍), എം എസ് ബാലന് (ട്രഷറര്‍).


