എഎംഎസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജാദ് എം നിര്‍മ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിര്‍വ്വഹിച്ച ‘ഒരു പക്കാ നാടന്‍ പ്രേമം ‘ ജൂണ്‍ 24 ന് തീയേറ്ററുകളിലെത്തുന്നു. പല പെണ്‍കുട്ടികളോടും പ്രണയാഭ്യര്‍ത്ഥന നടത്തി പരാജിതനായ ഒരു ചെറുപ്പക്കാരന്റെ രസകരമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രമാണ് ‘ഒരു പക്കാ നാടന്‍ പ്രേമം’.
മണിമല ഗ്രാമവാസിയായ കണ്ണന് എന്ന ചെറുപ്പക്കാരന് അത്യാവശ്യം സൗന്ദര്യമുള്ളവനാണങ്കിലും ജീവിത സാഹചര്യങ്ങള്‍ തന്റെ പ്രേമത്തിന് വിലങ്ങുതടിയാകുന്നു. എങ്കിലും ഏതെങ്കിലുമൊരു പെണ്‍കുട്ടി പച്ചക്കൊടി കാണിക്കുമെന്നുള്ള ശുഭപ്രതീക്ഷയില്‍ മുന്നോട്ടു പോകുകയാണയാള്‍. ഒടുവില്‍ കണ്ണന്റെ പ്രതീക്ഷകള്‍ക്ക് തിളക്കമേറ്റി ഒരു പെണ്‍കുട്ടി കടന്നു വരുന്നു.
പുതിയ വഴിത്തിരിവിലേക്ക് അയാളുടെ ജീവിതം തിരിഞ്ഞെങ്കിലും ആ പ്രണയം കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ് യാത്ര നടത്തിയത്. തിളക്കമേറ്റിയ പ്രതീക്ഷകളുടെ നിറച്ചാര്‍ത്തുകള്‍ ഓരോന്നായി അടര്‍ന്നു വീഴുമ്പോള്‍, കണ്ണന് അനുഭവിക്കുന്ന നൊമ്പരങ്ങളും സങ്കടവും പ്രേക്ഷകന്റേതുകൂടിയായി മാറുകയാണ്.
ഭഗത് മാനുവല്‍, വിനു മോഹന്‍, മധുപാല്‍, ശ്രീജു അരവിന്ദ്, കലാഭവന്‍ ഹനീഫ്, സിയാദ് അഹമ്മദ്, വിപി രാമചന്ദ്രന്, അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണന് പയ്യനൂര്, സനത്, അന്‍സില്‍ , അബ്ദുള്‍ കരീം, ഡ്വായിന്, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹന്‍, ഹരിത, കുളപ്പുള്ളി ലീല, സിന്ധു മനുവര്‍മ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായര്‍ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ബാനര്‍ – എഎംഎസ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- സജാദ് എം, സംവിധാനം- വിനോദ് നെട്ടത്താന്നി, ഛായാഗ്രഹണം- ഉണ്ണി കാരാത്ത്, രചന – രാജു സി ചേന്നാട്, എഡിറ്റിംഗ്- ജയചന്ദ്രകൃഷ്ണ, ഗാനരചന- കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ. ജയകുമാര്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, വിനു കൃഷ്ണന്, സംഗീതം – മോഹന്‍ സിത്താര, ആലാപനം – കെ.ജെ യേശുദാസ് , വിനീത് ശ്രീനിവാസന് , വിധുപ്രതാപ് , അഫ്സല്, ജ്യോത്സന, അന്‍വര്‍ സാദത്ത്, ശിഖ പ്രഭാകര്‍, പശ്ചാത്തല സംഗീതം – എസ് പി വെങ്കിടേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹസ്മീര്‍ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- വിന്‍സന്റ് പനങ്കൂടാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – ഡാനി പീറ്റര്‍ , കല-സജി കോടനാട്, ചമയം – മനീഷ് ബാബു, കോസ്റ്റിയും – രാംദാസ് താനൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ശിവക്ക് നടവരമ്പ്, ഡിസൈന്‍സ്- ഡോ. സുജേഷ് മിത്ര, സ്റ്റില്‍സ് – പവിന് തൃപ്രയാര്‍.


