സിപിഐഎം കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയില്‍ 17 പുതുമുഖങ്ങളാണ് ഉള്ളത്. ഇതില്‍ നാല് പേര് കേരളത്തില്‍ നിന്നാണ്. പി രാജീവ്, കെഎന്‍ ബാലഗോപാല്‍, പി സതീദേവി, സിഎസ് സുജാത എന്നിവരാണ് കേന്ദ്ര കമ്മിറ്റിയില്‍. പിബിയിലേക്കെ് എ വിജയരാഘവനെയും തെരഞ്ഞെടുത്തു. 75 വയസ് എന്ന പ്രായപരിധി കര്‍ശനമാകുന്നതിനാല്‍ എസ്. രാമചന്ദ്രന് പിള്ളയും ബിമന്‍ ബോസും ഹന്നന്‍ മൊള്ളയും പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവായി.
കേന്ദ്ര കമ്മിറ്റിയിലെ എണ്ണം ഇത്തവണ കുറച്ചു. 85 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് ഇത്തവണ തെരഞ്ഞെടുത്തത്. ഇതില്‍ 15 പേര് വനിതകളാണ്. വി.എസ് അച്യുതാനന്ദനും, പാലൊളി മുഹമ്മദ് കുട്ടിയും പ്രത്യേക ക്ഷണിതാക്കളായി തന്നെ കേന്ദ്ര കമ്മിറ്റിയില്‍ തുടരും. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പ്രായാധിക്യം മൂലം ഒഴിവാക്കുന്ന എസ് രാമചന്ദ്രന് പിള്ളയും പ്രത്യേക ക്ഷണിതാവാകും.


