നാറ്റോയ്ക്ക് മുന്നറിയിപ്പുമായി യുക്രെയ്ന് പ്രസിഡന്റ് വ്ലോഡിമിര്‍ സെലെന്‍സ്കി. റഷ്യന്‍ സൈന്യം ഏതു നിമിഷവും നാറ്റോ രാജ്യങ്ങളെയും ആക്രിമിച്ചേക്കാമെന്ന് സെലന്‍സ്കി പറഞ്ഞു. റഷ്യയ്ക്കെതിരെ പ്രതിരോധം ഒരുക്കിയില്ലെങ്കില്‍ യുദ്ധമുണ്ടാകുമെന്ന് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും വീഡിയോ സന്ദേശത്തില്‍ സെലെന്‍സ്കി ഓര്‍മ്മിപ്പിച്ചു.
യുക്രെയ്ന് വ്യോമപാത ഉടന്‍ അടച്ചില്ലെങ്കില്‍ റഷ്യന്‍ മിസൈലുകള്‍ നാറ്റോ അധീനരാജ്യങ്ങളിലോ, ജനങ്ങളുടെ വീടിനു മുകളിലോ പതിച്ചേക്കുമെന്നും യുക്രെയ്ന് പ്രസിഡന്റ് മുന്നറിയിപ്പ് നല്കി. അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് യുക്രെയ്നില്‍ റഷ്യന്‍ വെടിവയ്പ്പില്‍ മരിച്ചതും സെലെന്‍സ്കി അപലപിച്ചു.


