പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ തന്ത്രി കുടുംബാംഗവും അയ്യപ്പ ധര്‍മസേനാ പ്രസിഡന്റുമായ രാഹുല്‍ ഈശ്വറിന് ജാമ്യം. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ആന്ധ്രയില്‍ നിന്ന് മല ചവിട്ടാനെത്തിയ മാധവി എന്ന സ്?ത്രീയെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും പൊലീസിെന്റ ജോലി തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന് രാഹുലിനെ ബുധനാഴ്ചയാണ് പമ്പയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഹുല്‍ ഈശ്വര്‍ ഇവിടെ ചികിത്സയിലാണ്


