രാജ്യത്തെ ഭരണ നിര്‍വഹണം പരിശോധിക്കുന്ന പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് സൂചികയില്‍ കേരളം ഇന്ത്യയില്‍ ഒന്നാമത്. പ്രധാനമായും സമത്വം, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്ന് കാര്യങ്ങള്‍ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, നാഷണല്‍ ഹെല്‍ത്ത് മിഷന് തുടങ്ങിയ അഞ്ചു കേന്ദ്രാവിഷ്കൃത പദ്ധതിയും പരിശോധിച്ചു. മഹാമാരിയെ നേരിട്ട രീതിയും പഠന വിഷയമായി. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഒന്നാമത്. 18 സംസ്ഥാനങ്ങളാണ് ഈ പട്ടികയിലുള്ളത്. തമിഴ്നാട് രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാമതുമാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍.
ചെറിയ സംസ്ഥാനങ്ങളില്‍ സിക്കിമാണ് ഒന്നാം സ്ഥാനത്ത്. മണിപ്പൂര്‍ ഏറ്റവും പിന്നില്‍. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതുച്ചേരിയാണ് ഒന്നാമത്. ആന്‍ഡമാര്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏറ്റവുമൊടുവിലും.


