കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ കാനറാ ബാങ്ക് ‘കാനറാ റീട്ടെയില്‍ ഉത്സവ്’ പ്രഖ്യാപിച്ചു. സമാനതകളില്ലാത്ത സേവനം ഉപഭോക്താക്കളുടെ പടിവാതില്‍ക്കലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം ആരംഭിച്ചത്. പ്രോസസ്സിംഗ്, ഡോക്യുമെന്റേഷന് ചാര്‍ജുകളുടെ ഇളവ്, മുന്‍കൂര്‍ ഫീസ്, പിഴരഹിത പ്രീ-പേയ്മെന്റ് സൗകര്യം, എന്നിവ ക്യാമ്പയിനിന്റെ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.
ആകര്‍ഷകമായ പലിശ നിരക്കില്‍, ഒരു വീടും കാറും എന്ന ആളുകളുടെ സ്വപ്നം ഇതോടെ ബാങ്ക് സാധ്യമാക്കുന്നു. ഇതോടൊപ്പം, ബാങ്ക് പ്രീ-പേയ്മെന്റ് പെനാല്‍റ്റി ചാര്‍ജ് നീക്കം ചെയ്യുകയും പ്രീ-അംഗീകൃത ക്രെഡിറ്റ് കാര്‍ഡുകളുടെ സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്നു. ഡിജിറ്റല്‍ പ്രക്രിയയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ഭാഗമായി ബാങ്ക് ക്യുആര്‍കോഡ് മോഡലും പുറത്തിറക്കിയിട്ടുണ്ട്.
ഇതു വഴി ഉപഭോക്താക്കള്‍ക്ക് ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, സ്വര്‍ണ്ണ വായ്പ,വ്യക്തിഗത വായ്പ എന്നീ വിഭാഗങ്ങളുടെ വായ്പകള്‍ക്കായി ഓണ്‍ലൈനില്‍ എളുപ്പത്തില്‍ അപേക്ഷിക്കാനും വേഗത്തില്‍ അംഗീകാരം നേടാനും കഴിയും.


