മലപ്പുറത്ത് എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വഴികടവിലാണ് സംഭവം. മരുതകടവ് കീരിപൊട്ടി കോളനിയിലെ ചന്ദ്രന്- സുബി ദമ്പതികളുടെ മകനായ നിഖിലിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുത ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
രാത്രി ഒമ്പതിന് ശേഷം കുട്ടിയെ കാണാത്തതിനാല്‍ വീടിനടുത്തുള്ള മുത്തശിയുടെ അടുത്തേക്ക് പോയതാകുമെന്ന കണക്കു കൂട്ടലിലായിരുന്നു വീട്ടുകാര്‍. രാവിലെയാണ് വീടിനോട് ചേര്‍ന്ന് സ്ഥാപിച്ച ആട്ടിന്‍ കൂട്ടില്‍ നിഖിലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി.


