സംസ്ഥാനത്ത് ഇന്നും വ്യാപക മഴ. ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. മലയോര മേഖലയിലാണ് ശക്തമായ മഴക്ക് സാധ്യത. വരുന്ന നാലു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ മഴയ്ക്ക് ശമനം. ഇന്നലെ വൈകുന്നേരം മരുതോം മലയോര ഹൈവേയില്‍ പാലക്കൊല്ലി വെള്ളച്ചാട്ടത്തിന് സമീപം വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാര്യമായ നാശനഷ്ടമില്ല. രാത്രി ഉണ്ടായ ശക്തമായ മഴയില്‍ വെസ്റ്റ് എളേരി കോട്ടമല പട്ടികവര്‍ഗ കോളനിയുടെ സുരക്ഷാ മതില് തകര്‍ന്നു.


