കഴിഞ്ഞ 24 മണിക്കൂറിനിടെ നല്കിയ 1,02,22,525 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് 84,62,957 സെഷനുകളിലൂടെ ഇന്ത്യയില്‍ കോവിഡ്-19 വാക്സിനേഷനുകളുടെ ആകെ എണ്ണം 87 കോടി (87,07,08,636) എന്ന നാഴികക്കല്ലു പിന്നിട്ടു. ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമിക വിവരമനുസരിച്ച് വാക്സിന് ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍:
ഒന്നാം ഡോസ് 1,03,72,006
രണ്ടാം ഡോസ് 88,53,567
മുന്നണിപ്പോരാളികള്‍:
ഒന്നാം ഡോസ് 1,83,50,151
രണ്ടാം ഡോസ് 1,48,83,125
18-44 പ്രായപരിധിയിലുള്ളവര്‍:
ഒന്നാം ഡോസ് 35,28,56,642
രണ്ടാം ഡോസ് 7,71,77,130
45-59 പ്രായപരിധിയിലുള്ളവര്‍:
ഒന്നാം ഡോസ് 15,76,57,008
രണ്ടാം ഡോസ് 7,49,24,270
60നുമേല്‍ പ്രായമുള്ളവര്‍:
ഒന്നാം ഡോസ് 10,03,78,855
രണ്ടാം ഡോസ് 5,52,55,882
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 26,030 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,29,58,002 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.81% ആണ്. 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ 93-ാം ദിവസവും 50,000 ല്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/ കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,795 പേര്‍ക്കാണ്. 201 ദിവസങ്ങള്‍ക്ക് ശേഷം 20,000 ല്‍ താഴെയാണ് പുതിയ കേസുകള്‍. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 2,92,206 പേരാണ്. 192 ദിവസത്തെ ഏറ്റവും താഴ്ന്നത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.87 ശതമാനമാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,21,780 പരിശോധനകള്‍ നടത്തി. ആകെ 56.57 കോടിയിലേറെ (56,57,30,031) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാ ശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.88 ശതമാനമാണ്. കഴിഞ്ഞ 95 ദിവസമായി ഇത് 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 1.42 ശതമാനമാണ്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് കഴിഞ്ഞ 29 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 112-ാം ദിവസവും ഇത് 5 ശതമാനത്തില്‍ താഴെയാണ്.


