ദമാം: ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചു. വിമാനത്തില്‍ കയറ്റുന്നതിന് എത്തിച്ച ബാറ്ററി ശേഖരമാണ് പൊട്ടിത്തെറിച്ചത്. വിമാനത്തില്‍ കയറ്റുന്നതിന് ഏതാനും മിനുട്ടുകള്‍ക്ക് മുമ്പാണ് ബാറ്ററികള്‍ പൊട്ടിത്തെറിച്ചത്. 19 ടണ്‍ ബാറ്ററികളാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ മറ്റ് അതൃാഹിതങ്ങളൊന്നും ഉണ്ടായിട്ടില്ല. കെ.എല്‍.എം എന്ന ഡെച്ച് യാത്രാ വിമാനത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് അയക്കുവാനുള്ള ബാറ്റകറികളാണ് പൊട്ടിത്തെറിച്ചത്. വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗം തീയണയ്ക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

