കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. റോഡിനു സമീപം ബൈക്കില്‍ സൂക്ഷിച്ചിരുന്ന ബോംബാണ് അപകടം വിതച്ചത്. പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒബാ ജില്ലയിലായിരുന്നു സംഭവം. റിമോര്‍ട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ചായിരുന്നു സ്ഫോടനമെന്ന് പ്രവിശ്യ ഗവര്‍ണര്‍ വക്താവ് ജലാനി ഫര്‍ഹാദ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ ഹെറാത്തില്‍ ഇന്ന് ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു.

