ഇന്ത്യന്‍ ടീം പ്രതീക്ഷ അര്‍പ്പിക്കുന്ന യുവ ബാറ്റ്സ്മാന് ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള കഴിവുണ്ടെന്ന് ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് കാരി. ടീമിലെ എല്ലാവരുമായും ശ്രേയസിന് ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നും മികച്ച ഒരു ക്യാപ്റ്റനാണ് ശ്രേയസ് എന്നും കാരി പറഞ്ഞു. ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്ന അയ്യര്‍ക്കു കീഴില്‍ കാരി കളിച്ചിരുന്നു. ഐപിഎലിന്റെ ഈ സീസണില്‍ ഡല്‍ഹിയെ ഫൈനലില്‍ എത്തിക്കാന്‍ ശ്രേയസിനു കഴിഞ്ഞിരുന്നു. തുടക്കം ഗംഭീരമാക്കി സീസണില്‍ ബാറ്റ്സ്മാന്മാരുടെ സ്ഥിരതയില്ലായ്മയാണ് പിന്നീട് ഡല്‍ഹിയെ വലച്ചത്.
”ഒരിക്കല്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള കഴിവ് അയ്യര്ക്കുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണ്. ഭാവിയില്‍ ശ്രേയസ് ഒരു ഗംഭീര നായകനാവുമെന്നാണ് എനിക്ക് തോന്നുന്നത്. കൂട്ടത്തിലെ എല്ലാവരുമായും ബന്ധം സ്ഥാപിക്കാന്‍ കഴിയുക എന്നത് ശ്രേയസിന്റെ പ്രത്യേകതയാണ്. അദ്ദേഹം ടീമിനെപ്പറ്റിയാണ് എപ്പോഴും ചിന്തിക്കുക. കഴിഞ്ഞ ഏതാനും സീസണുകളിലായി ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് ശ്രേയസ് കാഴ്ച വെക്കുന്നത്. അദ്ദേഹം ഇപ്പോഴും ചെറുപ്പമാണ്, കാര്യങ്ങള്‍ പഠിക്കുകയാണ്. ഒരു മികച്ച ബാറ്റ്സ്മാനും മികച്ച ഒരു മനുഷ്യനുമാണ് ശ്രേയസ്.”- കാരി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐപിഎലിന്റെ ആദ്യ പകുതിയില്‍ നന്നായി കളിച്ച ഡല്‍ഹിക്ക് രണ്ടാം പകുതിയില്‍ താളം നഷ്ടപ്പെടുകയായിരുന്നു. ഒടുവില്‍ പ്ലേ ഓഫില്‍ കയറിക്കൂടിയ ഡല്‍ഹി ഫൈനലില്‍ എത്തിയെങ്കിലും മുംബൈക്കെതിരെ ദയനീയമായി പരാജയപ്പെട്ടു.


