ഐപിഎല്‍ അടുത്ത സീസണില്‍ മെഗാ ലേലം ആണെങ്കിലും കെയിന്‍ വില്ല്യംസണെ വിട്ടുകളയില്ലെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ വാര്‍ണര്‍. ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഒരു ആരാധകന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. താരത്തെ വിട്ടുകളയില്ലെന്നും നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും വാര്‍ണര്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഐപിഎല്‍ പ്ലേഓഫില്‍ കടന്നിരുന്നു. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തിയ ഹൈദരാബാദ് രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയോട് പരാജയപ്പെട്ടാണ് പുറത്തായത്. ആകെ ഏഴ് ജയവും ഏഴ് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായാണ് ഹൈദരാബാദ് പ്ലേഓഫ് പ്രവേശനം നേടിയത്.
2018-19 സീസണുകളില്‍ കെയിന്‍ വില്ല്യംസണ് ആണ് ഹൈദരാബാദിനെ നയിച്ചത്. സാന്ഡ്പേപ്പര് വിവാദവുമായി ബന്ധപ്പെട്ട് വാര്‍ണര്‍ 2018 സീസണില്‍ വിലക്കിലായിരുന്നു. വിലക്കിനു ശേഷം 2019 സീസണില്‍ അദ്ദേഹം തിരികെ എത്തിയെങ്കിലും ആ സീസണിലും വില്ല്യംസണ് തന്നെയാണ് ടീമിനെ നയിച്ചത്. ഈ സീസണിലാണ് വാര്‍ണര്‍ക്ക് മാനേജ്മെന്റ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്.


