ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബാറ്റിംഗ് പരിശീലകന് മൈക്ക് ഹസിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഹസിക്ക് കൊവിഡ് പോസിറ്റീവ് ആവുകയായിരുന്നു. ഹസി ചെന്നൈയിലെ ഹോട്ടലില്‍ ഐസൊലേഷനിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹസിക്ക് ആദ്യം കൊവിഡ് പോസിറ്റീവായത്. ഡല്‍ഹിയിലായിരുന്ന അദ്ദേഹത്തെ എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലെത്തിക്കുകയായിരുന്നു.
ഐപിഎല്‍ ടീം താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളുമൊക്കെ അവരവരുടെ നാടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. ഓസ്ട്രേലിയയില്‍ യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഓസീസ് താരങ്ങള്‍ താത്കാലികമായി മാല്‍ദീവ്സില്‍ കഴിയുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമില്‍ ഇനി മുഖ്യ പരിശീലകന് സ്റ്റീഫന്‍ ഫ്ലെമിങ് മാത്രമാണ് ബാക്കിയുള്ളത്. ഫ്ലെമിങ് നാളെ ഇന്ത്യ വിടും. ഒരു തവണ കൂടി കൊവിഡ് നെഗറ്റീവായാല്‍ ഹസിയും മാല്‍ദീവ്സിലേക്ക് പോകും.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ആറോളം താരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങള്‍ മാറ്റിവെച്ചത്.


