കോഴിക്കോട്: ബത്തക്ക വിവാദം അദ്ധ്യാപകന് പിന്തുണയുമായി വിദ്യാര്‍ത്ഥിനി എംഎസ്എഫ് വനിതാനേതാവ്.ഫാറൂഖ് കോളേജിലെ ജൗഹര്‍ മുനവ്വര്‍ എന്ന അധ്യാപകന് പറഞ്ഞതില്‍ എന്താണ് ഇത്ര വലിയ തെറ്റ് എന്നും കോളേജിനെതിരെ എസ്എഫ് ഐ നടത്തുന്ന ദുഷ്പ്രചാരണം അവസാനിപ്പിക്കണമെന്നും എംഎസ്എഫ് ഹരിത സ്റ്റേറ്റ് മീഡിയ വിംഗ് അംഗം സന മെഹ്റിന് ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി എടുത്ത ചില മാധ്യമങ്ങളുടെ നടപടി ദൗര്‍ഭാഗ്യകരം ആണ്. അദ്ദേഹം മത നിയമങ്ങളെ പറ്റി ഒരു മത പ്രഭാഷണ വേദിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ് ഐ നിലപാട് ശരിയല്ലെന്നും കേരളത്തില്‍ അങ്ങോളമിങ്ങോളം വര്‍ഗീയ പ്രസംഗം നടത്തിയ ശശികല ടീച്ചര്‍ക്കെതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ വല്ലപ്പുഴ സ്കൂളിലേക്ക് എസ്എഫ് ഐ മാര്‍ച്ച് നടത്തിയത് കണ്ടില്ലല്ലോ എന്നും സന മെഹ്റിന് ചോദിച്ചു.
PLEASE LIKE AND SHARE OUR PAGE
https://www.facebook.com/rashtradeepam/


