മൂവാറ്റുപുഴ: പ്രളയകെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമൊഴുകുന്നു. വിവിധ സംഘടനകളുടേയും വ്യക്തികളുടേയും നേതൃത്വത്തിലാണ് സംഭാവനകള്‍ നല്‍കുന്നത്. സിവില്‍ സ്റ്റേഷനില്‍ എല്‍ദോ എബ്രഹാം എം എല്‍ എ ,ആര് ഡി ഒ എം റ്റി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതേക കൗണ്ടര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. മൂവാറ്റുപുഴ സബൈന്‍ ആശുപത്രി മാനേജിങ്ങ് ഡയറക്ടര്‍ ഡോ എസ് സസൈന്‍ പത്ത് ലക്ഷം രൂപയുടെ ചെക്ക് എല്ദോഎബ്രാഹം എം എല്‍ എ യെ ഏല്പിച്ചു. ഇതിന് പുറമെ 17 ലക്ഷം രൂപയുടെ ഭക്ഷ്യ ധാന്യങ്ങളും താലൂക്കില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യുവാന്‍ നല്‍കുകയും ചെയ്തു. കവി കുമാര്‍ കെ. മുടവൂരിന്റേയും സി.എന്‍.കുഞ്ഞുമോള്ടീച്ചറുടേയും മകന് ശ്രാരാഗ് കെ.കുമാറും എന്‍. ജി. ഒ യൂണിയന് സംസ്ഥാന സമതി അംഗം സി.കെ. സതീശന്റേയും ആശ സതീശന്റേയും മകള്‍ ഗീതു സതീശനും തമ്മിലുള്ളവിവാഹം ലളിതമാക്കി നടത്തി സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിനായി മുന്‍ എം.എല്‍.എ ഗോപി കോട്ടമുറിക്കലിന് കൈമാറി. മൂവാറ്റുപുഴ ബാര്‍ അസോസിയേഷന് സമാഹറിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് ജി സുരേഷ് എല്‍ദോഎബ്രഹാം എം.എല്‍.എക്ക് കൈമാറി, മൂവാററുപഉഴ ചെങ്ങമ്പുഴ നഗര്‍ റസിഡന്റ് സ് അസോസിയേഷന് സമാഹരിച്ച മുപ്പതിനായിരം രൂപയുടെ ചെക്ക് ഭാരവാഹികള്‍ മുവാററുപുഴ തഹസില്‍ ദാര്‍ പി.എസ്. മധുസൂധനന് കൈമാറി. ഇതിന് പുറമെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരുതമനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യധാന്യങ്ങളുടെ സമാഹരണവും താലൂക്ക് ഓഫീസില്‍ നടക്കുന്നുണ്ട്. മൂവാററുപുഴ കോതമംഗലം പ്രവാസികളുടെ സംഘടനയായ ആശ്രയയുടേയും കെയര്‍ എം.ഡി ഇസ്മായില്‍ റാവുത്തറുടേയും നേതൃത്വത്തില്‍ 5 കോടി രൂപയുടെ വസ്ത്രങ്ങളും , ധാന്യ കിറ്റുകളും വുതരണത്തിന് എത്തിയിട്ടുണ്ട. പായിപ്ര നന്മ ഭാരവാഹികളുടെ ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ 250 കിറ്റ്, പായിപ്ര ലോറി ഡ്രൈവേഴ്സ് അസോസിയേഷന് ആയിരം കിലോ അരി, ആയങ്കര യാക്കോബായ പള്ളി ഒന്നര ലക്ഷം രൂപയും ഭക്ഷ്യധാന്യവും, ഓണക്കൂര്‍ എന്‍ എസ് എസ് ഭാരവാഹികള്‍ 300 കിലോ അരി, പാലക്കുഴ പഞ്ചായത്ത് ഒരു ലക്ഷം രൂപയും ഭക്ഷ്യധാന്യങ്ങളും, പായിപ്ര സ്വദേശികളായ ഷാഫി എഴുത്താനിക്കാട്ട് 1 കെ.ബി അഷറഫ് എന്നിവര്‍ ആയിരം കിലോ പഞ്ചസാര, എം വി ഐ പി ജിവന ക്കാര് 500 കിലോ പഞ്ചസാര, നാഷണല്‍ ഹൈവേ ആയിരം കിലോ വെളിച്ചെണ്ണ തുടങ്ങി നിരവധി ഭക്ഷ്യധാന്യങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്

