മൂവാറ്റുപുഴ: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും ലേബര്‍ ഡിപ്പാര്‍ട്ട്മെന്റും ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി ബാലവേലദിനം ആചരിച്ചു. മര്‍ച്ചന്റസ് അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി കെ.എന്‍ പ്രഭാകരന് നിയമബോധവത്കരണ ക്ലാസ് ഉദ്്ഘാടനം ചെയ്തു. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് താലൂക്ക് പ്രസിഡന്റ് സജീവ് നന്ദനം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പി.എന്‍. ബിജുമോന്, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി സെക്രട്ടറി ജിമ്മി ജോസ്, സി.കെ. അനില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്വ: പി.വി. ബേബി ക്ലാസ് നയിച്ചു.

