മൂവാറ്റുപുഴ: കമ്മ്യൂണിസ്റ്റ് മൂല്ല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച നേതാവായിരുന്നു പി.കെ.ശിവനെന്ന് സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം എന്‍.അരുണ്‍ പറഞ്ഞു. പി.കെ.ശിവന്റെ രണ്ടാം ചരമവാര്‍ഷീക ദിനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ആദര്‍ശ ധീരമായ പൊതുപ്രവര്‍ത്തനം നയിച്ച പി.കി.ശിവന് സമാനതകളില്ലാത്ത നേതാവായിരുന്നുവെന്നും അരുണ്‍ പറഞ്ഞു. ചടങ്ങില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി വി.കെ.മണി, അംഗങ്ങളായ അലികുഞ്ഞ്, പി.ബി.ശ്രീരാജ് എന്നിവര്‍ സംസാരിച്ചു.

