പാലക്കാട് മണ്ണാര്‍ക്കാട് മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ കോട്ടപ്പുറം പാറക്കോട്ടില്‍ കുമാരന് അന്തരിച്ചു. 86 വയസായിരുന്നു. വര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 1982 ല്‍ ഏഴാം കേരള നിയമസഭയിലേക്ക് മണ്ണാര്‍ക്കാട് നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
