
നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടങ്ങള്‍ 15 ദിവസത്തിനകം പൊളിച്ചു കളയുമെന്ന നഗരസഭ നോട്ടീസ് നല്‍കിയതിനുപിന്നാലെ ഇത് ക്രമവത്കരിച്ചു നല്കാന് റിസോര്‍ട്ട് നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്രയും കാലത്തെ നികുതിയായി 2.73 കോടി പിഴ ചുമത്താന്‍ നഗരസഭ തീരുമാനിച്ചത്. ഇതിന് കൗണ്‍സില്‍ അംഗീകാരവും നല്‍കിയിട്ടുണ്ട്.

