തിരുവനന്തപുരം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെതിരേ അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്കി. ആഭ്യന്തര സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിറക്കിയത്.
മുന്‍ മന്ത്രിക്കെതിരായ അന്വേഷണത്തിന് നേരത്തേ ഗവര്‍ണറുടെ അനുമതി സര്‍ക്കാരിന് ലഭിച്ചിരുന്നു. ബിനാമി പേരുകളില്‍ അനധികൃത സ്വത്ത് സമ്ബാദിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളിലാണ് ശിവകുമാറിനെതിരേ വിജിലന്‍സ് അന്വേഷണം.


