ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചതോടെ ആന്ധ്രയില്‍ നഷ്ടമായ പ്രതാപം തിരിച്ച് പിടിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.2011 ജൂണ്‍ മുതല്‍ ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന റെഡ്ഡി, സംസ്ഥാനം വിഭജിച്ച് തെലങ്കാന രൂപീകരിച്ചതില്‍ പ്രതിഷേധിച്ചു കൊണ്ട് 2014 മാര്‍ച്ചില്‍ രാജിവച്ച് കോണ്‍ഗ്രസ് വിടുകയായിരുന്നു.രണ്ടുമാസമായി പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ കിരണ്‍ കുമാര്‍ റെഡ്ഡിയുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടി എത്തിയ ശേഷം കഴിഞ്ഞ മാസം നേരിട്ട ചര്‍ച്ച നടത്തുകയും ചെയ്തു. മുന്‍ കേന്ദ്രമന്ത്രി എംഎം പള്ളം രാജു, രാജ്യസഭാ അംഗം ടി സുബ്രഹ്മണി, റെഡ്ഡി എന്നിവരാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം കിരണ്‍കുമാര്‍ റെഡ്ഡിയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതിന്റെ ഫലമായാണ് തിരിച്ചുവരവ്.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹിയിലെത്തി അദേഹം സന്ദര്‍ശിച്ചു. ആന്ധ്രയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ദേശീയ നേതൃത്വം നിയോഗിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ചാണക്യനായ ഉമ്മന്‍ചാണ്ടിയാണ്. റെഡ്ഡിയുടെ തിരിച്ചുവരവ് ഉമ്മന്‍ചാണ്ടിയുടെ ശ്രമഫലമെന്ന് ,വ്യക്തം. കാരണം, ആന്ധ്രയുടെ ചുമതലയേറ്റ അദ്ദേഹം, പാര്‍ട്ടി വിട്ട നേതാക്കളെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്ന് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ആന്ധ്രാ പി.സി.സി അധ്യക്ഷന്‍ എന്‍. രഘുവീര റെഡ്ഡി എന്നിവരും പങ്കെടുത്തു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ ആന്ധ്രയില്‍ നടത്തി വരുന്നത്.

