തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി മാറ്റാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇതേ ശൈലി ഉള്ളപ്പോള്‍ തന്നെയാണ് പിണറായി വിജയന് മുഖ്യമന്ത്രിയായതെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പ്രായമായ വ്യക്തിയുടെ ശൈലി ഞങ്ങള്‍ക്ക് മാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തെ മുഖ്യമന്ത്രിയുടെ ശൈലി സ്വാധീനിച്ചെന്ന് സിപിഐ എക്സിക്യൂട്ടിവില്‍ വിമര്‍ശനമുയര്‍ന്നു. വികസനനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഇത് തടസമായെന്നും എക്സിക്യൂട്ടിവ് ചൂണ്ടിക്കാട്ടിയിരുന്നു. കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടിനെയും കാനം വിമര്‍ശിച്ചു. അവാര്‍ഡ് പുനപരിശോധിക്കാനുള്ള തീരുമാനത്തിനെതിരെയാണ് കാനം രംഗത്തെത്തിയത്.


