എറണാകുളം : “കഠാര വെടിയുക, തൂലികയേന്തുക” എന്ന പ്രമേയമുയർത്തിപ്പിടിച്ചു കൊണ്ട് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ജനറൽ സെക്രട്ടറി എംപി നവാസ് എന്നിവർ നയിക്കുന്ന സംസ്ഥാന യാത്രക്ക് എറണാകുളം മഹാരാജാസ് കോളേജ് , ഗവ ലോ കോളേജ് എന്നിവിടങ്ങളിൽ ഉജ്വല സ്വീകരണം.
വര്‍ഗീയതയും ജനാധിപത്യ ധ്വംസനവും കാമ്പസുകളില്‍ നിന്ന് തുടച്ചു നീക്കി കലാലയ രാഷ്ട്രീയത്തിന്റെ സര്‍ഗാത്മകത സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംസ്ഥാനമൊട്ടാകെ യാത്ര സംഘടിപ്പിക്കുന്നത്.
.ജനാധിപത്യ മൂല്യങ്ങൾ ഉൾകൊണ്ട് ജനാധിപത്യ വ്യവസ്ഥയുടെ സംരക്ഷകരാകേണ്ട നേതാക്കളെയും പ്രവർത്തകരെയും വാർത്തെടുക്കേണ്ട ക്യാംപസ് രാഷ്ട്രീയം അക്രമ ഗുണ്ടാ സംഘങ്ങളെ വാർത്തെടുക്കാൻ ചില വിദ്യാർത്ഥി സംഘടനകൾ ദുരുപയോഗം ചെയ്യുന്ന ഇക്കാലത്തു ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പ്രസക്തിയും അനിവാര്യതയും വിദ്യാർത്ഥി സമൂഹത്തെ ബോധ്യപ്പെടുത്തുക,
കലാലയങ്ങളിലെ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതിന് കാമ്പസ്തലങ്ങളില് പ്രത്യേക സമിതി രൂപീകരിക്കുക, വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്രം ഉറപ്പു വരുത്താന്‍ നിയമ നിര്‍മ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണു യാത്രയിൽ ഉന്നയിക്കുന്നത്. എറണാകുളം നഗരത്തിലെ റസ്റ്റ് ഹൗസ് പരിസരത്തു നിന്നും നേതാക്കന്മാരെ പ്രവർത്തകന്മാർ മഹാരാജാസ് കോളേജിലേക്ക് ആനയിച്ചു സ്വീകരിച്ചു. തുടർന്ന് നടന്ന സംഗമം
ജില്ലാ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ കെ എം അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ,ജനറൽ സെക്രട്ടറി എം.പി നവാസ്,ട്രഷറർ യൂസഫ് വല്ലാഞ്ചിറ,ഷബീർ ഷാജഹാൻ,ഫൈസൽ ചെറുകുന്നോൻ, സൽമാൻ ഹനീഫ്, എസ്ടിയു ദേശീയ സെക്രട്ടറി രഘുനാഥ് പനവേലി,യൂത്ത്ലീഗ് ദേശീയ എക്സിക്യൂട്ടീവ് മെമ്പർ ഷിബു മീരാൻ, ജില്ലാ പ്രസിഡന്റ് മുഹമ്മദ് ആസിഫ്, കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ ടി.കെ അഷ്റഫ്, എം എസ് എഫ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ എസ് ബാദുഷ,ജന.സെക്രട്ടറി അനീസ് മുഹമ്മദ്,സംസ്ഥാന പ്രവർത്തക സമിതിയംഗം അബ്ദുള്ള കാരുവിളളി,ഷഹബാസ് കാട്ടിലാൻ, ഹരിത സംസ്ഥാന സെക്രട്ടറി ആഷിദ ഷംസു, ജന.സെക്രട്ടറി തസ്നി നിഷാദ്,ദളിത് കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് അജേഷ് കോടനാട്,
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി എ സലിം, ,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് വി എ ബഷീർ,സെക്രട്ടറി ജലീൽ ആത്മ യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് എ ബി നിയാസ്,സെക്രട്ടറി അബ്ദുൽ കെരീം,എംഎസ്എഫ് ജില്ലാ ഭാരവാഹികളായ ഇ എം നിഹാസ്,അനസ് കങ്ങരപ്പടി, ഗവ.ലോകോളേജ്, മഹാരാജാസ് കോളേജ് യൂണിറ്റ് ഭാരവാഹികളായ നവാസ് അഹമ്മദ്,എം അഫ്സൽ,റയീസ് നുച്ചിയാട്,ഫർഹാൻ, ഷെഹ്സാദ് തുടങ്ങിയവർ സംബന്ധിച്ചു.


