പാലക്കാട്: സോളര്‍ കേസ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കെ.ബി.ഗണേഷ് കുമാറിനെതിരെ കേസെടുക്കണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. സിബിഐയുടെ കണ്ടെത്തല്‍ ഏറെ ഗൗരവമുള്ളതാണ്. ഗണേഷിന്റെ രാഷ്ട്രീയ ജീവിതം ഉമ്മന്‍ചാണ്ടിയുടെ ഔദാര്യമാണ്. ഗണേഷ് യു.ഡി.എഫില്‍ കണ്ണുവയ്ക്കുന്നുണ്ട്. ഒരുകാരണവശാലും അടുപ്പിക്കരുത്. ഗണേഷിനെതിനെതിരെ തുറന്ന സമരത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് നീങ്ങുമെന്നും ഷാഫി പറഞ്ഞു.
‘ഗണേഷ് യു.ഡി.എഫില്‍ കണ്ണുവയ്ക്കുന്നുണ്ട്, ഒരുകാരണവശാലും അടുപ്പിക്കരുത്’: ഷാഫി പറമ്പില്‍
by NEWS DESK 3
by NEWS DESK 3

