തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റണമെന്നത് ആര്‍എസ്എസ്സിന്റെ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍എസ്എസ് കാഴ്ചപ്പാടുകള്‍ നടപ്പാക്കുന്നവരായി കേന്ദ്രസര്‍ക്കാര്‍ മാറി. ആര്‍എസ്എസ് ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല, കുറെ കാര്യങ്ങള്‍ നടപ്പായി. എല്ലാം നടപ്പിലായാല്‍ രാജ്യത്തിന്റെ സര്‍വ്വനാശമായിരിക്കും ഫലം. ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടുപോകരുതെന്ന് ആഗ്രഹിച്ചവരുടെ കൈയിലാണ് അധികാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പേര് മാറ്റണമെന്നത് ആര്‍എസ്എസ്സിന്റെ നിലപാട് : മുഖ്യമന്ത്രി
by NEWS DESK 3
by NEWS DESK 3

