കേരള കോൺഗ്രസ് എമ്മിലെ പോരിനെ തുടർ പരിഹാസവുമായി പി സി ജോർജജ്. യു ഡി എഫ് സ്ഥാനാർത്ഥി ജോസ് ടോമസിനെ പരിഹസിച്ച് പി സി ജോർജ് രംഗത്തെത്തി. കെ എം മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണ് ജോസ് ടോം. നിഷയുടെ വേലക്കാരനെ സ്ഥാനാർത്ഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളത് കൊണ്ടാണെന്നും പി സി ജോർജ് അഭിപ്രായപ്പെട്ടു.
