മുംബൈ: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് മഹാരാഷ്ട്രയിലെ അഹ്മദ് നഗറില്‍ സ്ഥാനാര്‍ത്ഥിയായ സുജവ് വൈഖെ പാട്ടീല്‍ ഭാര്യ ധനശ്രീയെയും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി. വ്യാഴാഴ്ചയാണ് ധനശ്രീ നോമിനേഷന് നല്‍കിയത്. സുജവ് പാട്ടീലിന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളിക്കളഞ്ഞാല്‍ മുന്‍ കരുതലെന്ന നിലയ്ക്കാണ് ഭാര്യയെക്കൊണ്ടും നോമിനേഷന് നല്‍കിച്ചത്.

മൂന്നാം ഘട്ട വോട്ടെടുപ്പിനായി നോമിനേഷന് കൊടുക്കുന്നതിനുള്ള അവസാന തിയ്യതി വ്യാഴാഴ്ചയായിരുന്നു. അവസാന നിമിഷമാണ് ധനശ്രീ നോമിനേഷന് നല്‍കിയത്.
മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാ കൃഷ്ണ വൈഖെ പാട്ടീലിന്റെ മകനാണ്. സഖ്യകക്ഷിയായ എന്‍സിപി അഹമ്മദ്നഗര്‍ കോണ്‍ഗ്രസിനു നല്‍കിയിരുന്നില്ല. ഇതോടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന വൈഖ അഹമ്മദ്നഗര്‍ സീറ്റ് സ്വന്തമാക്കി.


