കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പരിശോധനയ്ക്കെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ അഞ്ച് സിബിഐ ഉദ്യോഗസ്ഥരെയാണ് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്.
ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ വീട്ടിലെത്തിയ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന് പുറത്തെത്തിയ സിബിഐ പ്രവര്‍ത്തകരെ മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരുടെ സംഘം പാര്‍ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കും തുടര്‍ന്ന് ഷേക്സ്പിയര് സരണി സ്റ്റേഷനിലേക്കും കൊണ്ടുപോയി.

